ഐശ്വര്യാറായിയുടെ ശിരസ്സില്‍ ഒരു പൊന്‍തൂവല്‍ കൂടി. യുനൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലിയുടെ എച്ച്.ഐ.വി/എയ്ഡ്‌സ് പരിപാടിയായ യു.എന്‍ എയ്ഡ്‌സിന്റെ അന്താരാഷ്ട്ര ഗുഡ്‌വില്‍ അംബാസിഡറായി ഐശ്വര്യാറായി ബച്ചനെ തിരഞ്ഞെടുത്തു.

Ads By Google

എച്ച്.ഐ.വി ബാധിതരായ കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനായുള്ള ബോധവത്കരണം നടത്തുകയും ആന്റി റിട്രോവിറല്‍ ചികിത്സയ്ക്കായി ആളുകളെ ഉപദേശിക്കുകയുമാണ് അംബാസിഡര്‍ എന്ന നിലയില്‍ ഐശ്വര്യയുടെ റോള്‍.

തനിക്ക് ലഭിച്ച ഈ അംഗീകാരം ബഹുമാനത്തോടെ ഏറ്റെടുക്കുന്നുവെന്നും പ്രധാനമായും സ്ത്രീകളുടേയും കുട്ടികളുടേയും ഇടയിലേക്ക് തന്റെ ബോധവത്കരണം വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് ഐശ്വര്യ പറഞ്ഞു. ഒരു അമ്മ എന്ന നിലയില്‍ അമ്മമാരുടേയും അവരുടെ കുട്ടികളുടേയും പ്രശ്‌നത്തില്‍ തനിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും അവര്‍ പറഞ്ഞു. ഇനി ഒരു കുട്ടി പോലും എച്ച്.ഐ.വി ബാധിതരായി ജനിക്കില്ലെന്നും സ്ത്രീകള്‍ എച്ച്.ഐ.വി ക്ക് ചികിത്സ നടത്തണമെന്ന് താനാഗ്രഹിക്കുന്നെന്നും ഇത് യുഎന്‍എയ്ഡ്‌സിന് ഉറപ്പ് കൊടുക്കുന്നുവെന്നും ഐശ്വര്യാറായി ബച്ചന്‍ പറഞ്ഞു.