ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്താനും ആവശ്യപ്പെട്ടാല്‍ മാത്രമേ കശ്മീര്‍ വിഷയത്തില്‍ ഇടപെടുകയുള്ളൂ എന്ന് യു എന്‍ മേധാവി ബാന്‍ കിമൂണ്‍. പാക്കിസ്താന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യു എന്‍ കശ്മീരില്‍ ഇടപെടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച്ച യു എന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കശ്മീര്‍ പ്രശ്‌നം വന്‍ചര്‍ച്ചയ്ക്കു വഴിവെച്ചിരുന്നു.

കശ്മീരിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ ഇന്ത്യയും പാക്കിസ്താനും സംയുക്തമായി ശ്രമിക്കണം. ഇരുരാഷ്ട്രങ്ങളും ആവശ്യപ്പെട്ടാല്‍ മാത്രമേ യു എന്‍ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നൂള്ളൂവെന്നും മൂണ്‍ പറഞ്ഞു. കശ്മീരില്‍ പാക്കിസ്താന്‍ അനധികൃതമായി ഇടപെടുകയാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്ക് അറിയാമെന്നും വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ വ്യക്തമാക്കിയിരുന്നു.