മധ്യേഷ്യ: ഇസ്രായേല്‍ പ്രധാനമന്തി ബെഞ്ചമിന്‍ നെതാന്യഹുവിനോട് ഫലസ്തീന്റെ ഫണ്ടുകള്‍ തടഞ്ഞുവെക്കുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍. 105 ദശലക്ഷം ഡോളര്‍ വരുന്ന കസ്റ്റംസ് ഡ്യൂട്ടിയും മറ്റ് തീരുവളും ഇസ്രായേല്‍ പിടിച്ചുവെക്കുകയായിരുന്നു.

അബ്ബാസ്സിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ സര്‍ക്കാരിന് പിന്തുണയും ബാന്‍ ഉറപ്പു നല്‍കി. നെതന്യഹുവുമായി വെള്ളിയാഴ്ച്ച നടന്ന ടെലിഫോണ്‍ സംഭാഷണത്തിലാണ് ബാന്‍ ഇക്കാര്യം അറിയിച്ചത്.

‘ഫലസ്തീന്‍ ഐക്യം ഒരു പ്രക്രിയയാണ്. അതിപ്പോള്‍ തുടങ്ങിയിട്ടേയുള്ളു. അത് മുന്നോട്ട് പോയേ പറ്റു. അതുകൊണ്ട് ഫലസ്തീന്റെ ഫണ്ട് തടഞ്ഞുവെക്കുന്നത് എത്രയും വേഗം ഇസ്രയേല്‍ അവസാനിപ്പിക്കണം’; ബാണ്‍ കിമൂണിന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ടെലിഫോണ്‍ സംഭാഷണത്തിന്റെ ചുരുക്കരൂപം ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടിരുന്നു.