വാഷിങ്ടണ്‍: ഇന്ത്യക്ക് യു.എസ് സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിനെ അമേരിക്ക പിന്തുണക്കുമോയെന്ന് പറയാനാകില്ലെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് പ്രസിഡന്റിന്റെ ഈ പ്രസ്താവന. ‘ ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക പ്രഥമ പരിഗണനയാണ് ഇന്ത്യക്ക് നല്‍കുന്നത്.

എന്നാല്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണക്കുമോയെന്ന് പറയാനാകില്ല. ഇന്ത്യയുമായി തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തുകയെന്നത് അധികാരമേറ്റത് മുതല്‍ തന്റെ ആഗ്രഹമായിരുന്നുവെന്ന് ഒബാമ പറഞ്ഞു.

ഇന്ത്യ ആഗോള ശക്തിയായി വളരുന്നതിന് അമേരിക്ക എല്ലാ പിന്തുണയും നല്‍കും. അത് അമേരിക്കയുടെ ആവശ്യം മാത്രമല്ല, ഏഷ്യയുടെയും ലോകത്തിന്റെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.