Categories

അ­ഫ്­ഗാ­നി­ല്‍ 6 മാ­സ­ത്തി­നി­ടെ കൊല്ല­പ്പെട്ടത് 1000 സി­വി­ലി­യന്‍­മാര്‍

ന്യൂ­യോര്‍­ക്ക്: അഫ്ഗാ­നില്‍ 2010ലെ ആദ്യ ആ­റു­മാ­സ­ത്തി­നു­ള്ളില്‍ കൊല്ല­പ്പെ­ട്ട­ു­ന്ന സി­വി­ലി­യന്‍­മാ­രു­ടെ എണ്ണം 1,000 ആ­യ­താ­യി യു എന്‍ റി­പ്പോര്‍­ട്ട്. റി­പ്പോര്‍­ട്ട് യു എന്‍ ഉ­ടന്‍ പു­റ­ത്തി­റ­ക്കും.

2009നെ അ­പേ­ക്ഷി­ച്ച് കൊല്ല­പ്പെ­ടു­ന്ന സാ­ധാ­ര­ണ­ക്കാ­രു­ടെ എ­ണ്ണം വര്‍­ധി­ച്ചി­ട്ടു­ണ്ടെ­ന്ന് അ­ഫ്­ഗാ­നി­സ്ഥാന്‍ റൈ­റ്റ്‌­സ് മേ­ണി­റ്റര്‍ വ്യ­ക്ത­മാക്കി. എ­ന്നാല്‍ നാ­റ്റോ­യു­ടെ വ്യോ­മാ­ക്ര­മ­ണ­ത്തില്‍ കൊല്ല­പ്പെ­ടു­ന്ന­വ­രു­ടെ എ­ണ്ണം ര­ണ്ടു­വര്‍­ഷവും തു­ല്യ­മാ­ണെന്നും എ ആര്‍ എം വ്യ­ക്ത­മാ­ക്കുന്നു.

അ­ഫ്­ഗാ­നില്‍ ഓരോ സാ­ധാ­ര­ണ­ക്കാ­രനും ­കൊല്ല­പ്പെ­ടുന്ന­ത് ത­ങ്ങ­ളുടെ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ നി­റം­ കൊ­ടു­ത്തു­മെ­ന്ന് അ­ഫ്­ഗാ­നി­സ്ഥാ­നിലെ യു എ­സ് -നാറ്റോ ക­മാന്‍­ഡര്‍ ജ­ന­റല്‍ ഡേ­വി­ഡ് പെ­റ്റ്­ട്ര്യൂ­സ് ഈ മാ­സം ആദ്യം സൈ­നി­ക­രോ­ട് വെ­ള്ളി­പ്പെ­ടു­ത്തി­യി­രുന്നു. നാ­ങ്കര്‍­ഹര്‍ പ്ര­വി­ശ്യ­യില്‍ മ­ര­ണാ­ന്ത­ര ച­ട­ങ്ങില്‍ പ­ങ്കെ­ടു­ത്തു മ­ട­ങ്ങു­ക­യാ­യി­രു­ന്ന 25 അ­ഫ്­ഗാ­നിക­ളെ നാ­റ്റോ വ്യോ­ക്ര­മ­ണ­ത്തില്‍ കൊ­ല­പ്പെ­ടുത്തി­യ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ജ­ന­റ­ലിന്റ പ്ര­സ്­താവ­ന.

താ­ലി­ബാ­ന് ത­ങ്ങ­ളു­ടേതാ­യ പ്ര­വര്‍­ത്ത­ന രീ­തി­ക­ളു­ണ്ടെന്നും അ­തി­നാല്‍ സാ­ധാ­ര­ണ­ക്കാ­രെ കൊല്ലു­ന്ന­തില്‍ നി­ന്നും സൈന്യം വി­ട്ടു നില്‍­ക്ക­ണ­മെന്നും ജ­ന­റല്‍ പെ­റ്റ്­ട്ര്യൂ­സ് അ­റി­യി­ച്ചു.

വ്യോ­മയാ­ന ആ­ക്രമ­ണം ന­ട­ത്താനും കെ­ട്ടി­ട­ങ്ങ­ളില്‍ ബോം­ബി­ടാ­നു­മു­ണ്ടാ­കു­ന്ന സാ­ഹ­ച­ര്യ­ങ്ങ­ളില്‍ മാ­ത്ര­മേ ്­അ­ങ്ങി­നെ ചെ­യ്യാ­വൂ എ­ന്ന് കര്‍­ശ­ന നിര്‍­ദ്ദേം 2009ല്‍ നാറ്റോ മുന്‍ ക­മാന്‍­ഡര്‍ ജ­ന­റല്‍ സ്­റ്റാന്‍­ലി മ­ക്ക്ര­സ്­റ്റല്‍ നല്‍­കി­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ പിന്‍­ഗാ­മി പെ­റ്റ്­ട്ര്യൂ­സും ഈ നിര്‍­ദ്ദേ­ശ­ങ്ങള്‍ തു­ടര്‍­ന്നു കൊ­ണ്ടു പോ­കു­മെ­ന്നാ­ണ് ക­രു­തു­ന്ന­ത്.

സാ­ധാ­ര­ണ­ക്കാ­രെ ശ­ല്യ­പ്പെ­ടു­ത്താ­തി­രി­ക്കാന്‍ അ­വ­രില്‍ നിന്ന് പ­ണ­മോ ആ­യു­ധമോ പി­ടി­ച്ചെ­ടു­ക്കാന്‍ പാ­ടി­ല്ലെ­ന്ന് താ­ലി­ബാന്‍ ക­മാന്‍­ഡര്‍­മാ­രും നിര്‍­ദ്ദേ­ശം നല്‍­കി­യി­ട്ടുണ്ട്.

നി­രവ­ധി സി­വി­ലി­യന്‍ കൊ­ല­പാ­ത­ക­ങ്ങള്‍ റി­പ്പോര്‍­ട്ടു ചെ­യ്യാ­തെ പോ­കു­ന്ന­തായി ജൂ­ലൈ­യില്‍ വീ­ക്കി­ലീ­ക്ക് എ­ന്ന വെബ്‌­സൈ­റ്റ് പുറ­ത്തു വി­ട്ട അ­മേ­രി­ക്ക­യു­ടെ അ­ഫ്­ഗാന്‍ യു­ദ്ധ­ത്തെ­കു­റി­ച്ചുള്ള റി­പ്പോര്‍­ട്ട് വ്യ­ക്ത­മാ­യി­രു­ന്നു.

അ­ഫ്­ഗാ­നി­ലെ അ­ര­ക്ഷി­താ­വ­സ്ഥ­യ്­ക്ക കാര­ണം സാ­ധാ­ര­ണ­ക്കാര്‍ കൊ­ല­പ്പെ­ടു­ന്ന­തു­കൊ­ണ്ടാ­ണെന്നും അ­ഫ്­ഗാ­നി­സ്ഥാന്‍ പ്ര­സി­ഡന്റ് ഹ­മീ­ദ് കര്‍­സാ­യി പാ­ശ്ചാ­ത്യ ശ­ക്തി­ക­ളോ­ട് ആ­വര്‍­ത്തി­ച്ചു വ്യ­ക്ത­മാ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്.

2008നെ അ­പേ­ക്ഷി­ച്ച 2009ല്‍ സി­വി­ലി­യന്‍ കൊ­ല 14 ശ­ത­മാ­നം ഉ­യര്‍­ന്നി­ട്ടു­ണ്ടെന്ന് ജ­നു­വ­രി­യില്‍ പു­റ­ത്തി­റക്കി­യ യു എന്‍ റി­പ്പോര്‍­ട്ട് വ്യ­ക്ത­മാ­ക്കുന്നു. അ­തില്‍ 2,400 കൊ­ല­പാ­ത­ക­ങ്ങള്‍ താ­ലി­ബാന്‍ ആ­ക്ര­മ­ണ­ത്തി­ലാ­ണെന്നും പ­റ­യുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ