യുഎന്‍: പത്തൊമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ അംഗമായപ്പോള്‍ പിന്തുണച്ചവരില്‍ പാകിസ്ഥാനും. പൊതു സഭയില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ വൈരം മറന്ന് പാകിസ്ഥാന്‍ പിന്തുണയുമായെത്തുകയായിരുന്നു. 191 അംഗ പൊതു സഭയില്‍ 187 വോട്ടു നേടിയാണ് ഇന്ത്യ ജയിച്ചത്.

യു എനിലെ ഇന്ത്യന്‍ എന്‍വോയ് ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ ഇന്ത്യയും പാകിസ്ഥാനുമായുള്ള സഹകരണത്തിന്റെ ആഴം തെളിഞ്ഞിരിക്കയാണ്’- ഹര്‍ദീപ് പറഞ്ഞു.

Subscribe Us:

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങള്‍ യുഎനില്‍ പ്രതിഫലിക്കുമെന്നു പറഞ്ഞവര്‍ക്കു തെറ്റി. ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം യുഎന്നില്‍ തുടരുമെന്നു അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിനെ സ്വതന്ത്രവും പക്ഷപാതരഹിതവുമെന്നാണു പാക് ദൂതന്‍ താഹിര്‍ അന്ദ്രാബി വിശേഷിപ്പിച്ചത്.