കൊളംബോ: പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്ന് കൊളംബോയിലെ യു എന്‍ ഓഫീസ് അടച്ചു. ലങ്കന്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ മേധാവി നീല്‍ ബുഹ്നയെ ന്യൂയോര്‍ക്കിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.

മരതക ദ്വീപിലെ യു എന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ അധികാരികള്‍ സഹായിക്കുന്നില്ലെന്ന് യു എന്‍ മേധാവി ബാന്‍ കി മൂണ്‍ ആരോപിച്ചു. അതിനിടെ പ്രത്യേക സമിതിയെ നിയോഗിച്ചതിനെതിരേ മന്ത്രി വിമല്‍ വീരവാന്‍സ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.