un-ghandi-stampjpന്യൂയോര്‍ക്ക്: അന്താരാഷ്ട്ര അഹിംസാ ദിനാചരണത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ഗാന്ധി ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കി. യു.എന്‍ പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനുവേണ്ടി പ്രശസ്ത ചിത്രകാരന്‍ ഫെര്‍ടി പച്ചേകൊയാണ് സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തത്.

ഗാന്ധിജിയുടെ 140 ാം ജന്മവര്‍ഷികത്തിന് സംഘടിപ്പിച്ച ചടങ്ങിലാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. ഒരു ഡോളര്‍ വിലയുള്ള സ്റ്റാമ്പ് നീല, ചുവപ്പ്, സ്വര്‍ണ്ണ നിറങ്ങളില്‍ ലഭിക്കും. യുഎന്‍ സീലും ഗാന്ധി സ്റ്റാമ്പും സ്റ്റാമ്പും പതിച്ച പ്രത്യേക തപാല്‍ കവറുകളും യു.എന്‍ പുറത്തിറക്കിയിട്ടുണ്ട്.

ഗാന്ധി ജയന്തി ദിനത്തിലെ സബര്‍മതി

മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി ; ഗ്രാമങ്ങളില്‍ ഇന്ത്യയുടെ ആത്മാവ് കണ്ടെത്തയ നേതാവ്