കാനഡ: കശ്മീരിലെ സംഘര്‍ഷസ്ഥിതിയില്‍ യു എന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. താഴ്‌വരയിലെ സംഘര്‍ഷസ്ഥിതി നിയന്ത്രണാധീനമാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടാകണമെന്നും യു എന്‍ ആവശ്യപ്പെട്ടു.

കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞകുറേ മാസങ്ങളായി താഴ്‌വരയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. സ്ഥിതി നിയന്ത്രിക്കാന്‍ നീക്കമുണ്ടാകണമെന്നും യു എന്‍ മേധാവി ബാന്‍ കി മൂണിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. ഇന്ത്യയുടേയും പാക്കിസ്താന്റേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയെയും യു എന്‍ സ്വാഗതം ചെയ്തു.

പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷം താഴ്‌വരയെ പ്രക്ഷുബ്ധമാക്കിയിരുന്നു . സ്ത്രീകളും കുട്ടികളുമടക്കം ഏഴിലധികം പേര്‍ക്ക അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പ്രക്ഷോഭങ്ങളെക്കുറിച്ച അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയമിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.