എഡിറ്റര്‍
എഡിറ്റര്‍
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മടക്കിയയക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ
എഡിറ്റര്‍
Monday 11th September 2017 8:08pm


ന്യൂദല്‍ഹി: രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയുന്ന റോഹിങ്ക്യന്‍ മുസ്‌ലീങ്ങളെ തിരിച്ചയക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ. റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ക്രൂരത തുടരുന്ന പശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കുന്ന ഇന്ത്യന്‍ നിലപാടിനെതിരെയാണ് യു.എന്‍ ഹൈകമ്മീഷണര്‍ സയ്യ്ദ് റാദ് ഹുസൈന്‍ രംഗത്തെത്തിയത്.


Also Read: അക്രമണത്തിനിരയായ നടിയുടെ പേരു വെളിപ്പെടുത്തിയതിന് കെ.സി ജോസഫിനെതിരെ കേസ്


ജനീവയില്‍ നടന്ന ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ 36 ാം സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഹുസൈന്‍ ഇന്ത്യയുടെ നിലപാടിനെതിരെ രംഗത്തെത്തിയത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മടക്കി അയക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി സര്‍ക്കാരിനോട് വിശദമായ മറുപടി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് യു.എനും ഇന്ത്യന്‍ നിലപാടില്‍ ഇടപെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

‘മ്യാന്‍മറില്‍ സംഘര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ കരാറില്‍ ഒപ്പുവയ്ക്കാത്തതിനാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇന്ത്യയ്ക്ക് ബാധകല്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ നിയമമല്ല മാനുഷിക പരിഗണനയാണ് ബാധകമാക്കേണ്ടത്’ അദ്ദേഹം പറഞ്ഞു.


Dont Miss: ഗുജറാത്തില്‍ ദളിത് യുവാവിനുനേരെ വെടിവെപ്പ്: സംഭവം ദളിതര്‍ ഏറ്റവും സുരക്ഷിതര്‍ ഗുജറാത്തിലെന്ന അമിത് ഷായുടെ അവകാശവാദത്തിന് പിന്നാലെ


മ്യാന്മറില്‍ ഇപ്പോള്‍ നടക്കുന്നത് ഗോത്ര ഉന്മൂലനത്തിന്റെ ഉദാഹരണമാണെന്നും ഹുസൈന്‍ പറഞ്ഞു. സ്വന്തം രാജ്യത്ത് അക്രമങ്ങള്‍ക്കിരയാകുന്നവരെ അവിടേക്കു തന്നെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നീക്കും അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഏകദേശം 40,000ത്തോളം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ആകെ 16,000 പേര്‍ക്ക് മാത്രമാണ് അഭയാര്‍ത്ഥി രേഖകള്‍ ഉള്ളത്.

ഇവരെ രാജ്യത്ത് നിന്നു തിരിച്ചയക്കണം എന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ അഭയാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

Advertisement