Categories

Headlines

സൂപ്പര്‍ താരങ്ങള്‍ക്ക് കണക്കില്‍പ്പെടാത്ത സ്വത്ത്

mammootty-mohanlalകൊച്ചി: സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കണക്കില്‍പ്പെടാത്ത സ്വത്ത്. ഇരുവരുടെയും വീടുകളിലും ഓഫിസുകളിലും നടത്തിയ പരിശോധനയില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. താരങ്ങള്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണും സ്വത്തും തമ്മില്‍ വലിയ അന്തരമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവയുടെ മൂല്യനിര്‍ണയം തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും. കണ്ടെടുത്ത കംപ്യൂട്ടര്‍ ഫലയുകളും മറ്റ് രേഖകളും സൂക്ഷ്മ പരിശോധന നടത്തുകയാണ്. ഇത് തിങ്കളാഴ്ച പൂര്‍ത്തിയാക്കും. ഇതിന് ശേഷം സ്വത്ത് സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്ക് നല്‍കും. അതേസമയം, കൂടുതല്‍ വിശദീകരണം ആവശ്യമായതിനാല്‍ താരങ്ങളില്‍നിന്ന് വീണ്ടും മൊഴിയെടുക്കും.

കൊച്ചി,ചെന്നൈ,ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ആദായനികുതിവകുപ്പ് ഡയറക്ടര്‍ ജനറല്‍മാരുടെ നേതൃത്വത്തിലാണ് രേഖകള്‍ പരിശോധിക്കുന്നത്. അതെസമയം,മോഹന്‍ലാലിന്റെ സ്വത്തുവകകളുടെ കൃത്യമായ മൂല്യനിര്‍ണയം അല്‍പംകൂടി വൈകിയേക്കും. വീട്ടില്‍നിന്ന് കിട്ടിയ ആനക്കൊമ്പ് വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ട്. പുരാവസ്തുക്കളുടെയും പെയിന്റിങുകളുടെയും മൂല്യം കണക്കാക്കാന്‍ വിദഗ്ധരുടെ സേവനവും കിട്ടേണ്ടതുണ്ട്. ഇനിയും രണ്ട് മുറികള്‍ തുറന്ന് പരിശോധിക്കാനുമുണ്ട്.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ഇപ്പോള്‍ രാമേശ്വരത്ത് ഷൂട്ടിങ് നടക്കുന്ന മോഹന്‍ലാല്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകുമെന്നാണ് സൂചന.

3 Responses to “സൂപ്പര്‍ താരങ്ങള്‍ക്ക് കണക്കില്‍പ്പെടാത്ത സ്വത്ത്”

  1. nasar hussain

    where is the fans idiots ?

  2. deepak

    what are you hiding superstar fans ?

  3. RAJAN Mulavukadu.

    വമ്പന്മാര്‍ കൊമ്പു കുത്തുന്നുവോ??????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.