മുംബൈ:ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പോളി ഉംറിഗര്‍ പുരസ്‌കാരം. മെയ് 31 ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ദാനത്തോടൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ ആദരിക്കും. 28 വര്‍ഷത്തിനു ശേഷം ഇന്ത്യയെ ലോകകപ്പ് കിരീടം ചൂടിച്ചതിന്റെ ആദരസൂചകമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

മെയ് 27 നു പ്രഖ്യാപിക്കുന്ന കായികരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് നല്‍കുന്ന സി.കെ നായിഡുവിന്റെ പേരിലുള്ള പുരസ്‌കാരവും ഈ വേദിയില്‍വച്ചു വിതരണം ചെയ്യുമെന്ന് ബി.സി.സി.ഐ സെക്രട്ടറി എന്‍.ശ്രീനിവാസന്‍ അറിയിച്ചു. 15 ലക്ഷം രൂപയും ട്രോഫിയുമുള്‍പ്പെടുന്നതാണ് ഈ അവാര്‍ഡ്.