ബംഗ്ലാദേശ് : കോഴ വിവാദത്തില്‍ കുറ്റകാരനാണെന്ന് തെളിഞ്ഞതില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് അംപയര്‍ക്ക് പത്തു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി.

Ads By Google

അംപയര്‍ നദീര്‍ ഷായെക്കെതിരെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടപടിയെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നദിര്‍ ഷാ മത്സരങ്ങള്‍ അട്ടിമറിക്കുന്നതിനായി പണം ആവശ്യപ്പെടുന്ന വീഡിയോ ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍ പുറത്തു വിട്ടത് .

ഇതേ തുടര്‍ന്ന് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.ഈ കാലയളവില്‍ നാദിര്‍ ഷാ ഇദ്ദേഹത്തെ മത്സരങ്ങളില്‍ പരിഗണിക്കില്ലെന്ന് ബി.സി.ബി അറിയിച്ചു.

എന്നാല്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് നദിര്‍ ഷാ പറഞ്ഞു. മൂന്ന് അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളും നാല്‍പ്പത് ഏകദിനങ്ങളും ഈ ബംഗ്ലാദേശ് അംപയര്‍ നിയന്ത്രിച്ചിട്ടുണ്ട്.

ഇദ്ദേഹം നിയന്ത്രിച്ച ആറു മത്സരങ്ങളാണ് അന്വേഷണത്തിന് വിധേയമാക്കിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ നടപടിയെ ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ സ്വാഗതം ചെയ്തു.