Categories

സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി: അപാകതയില്ലെന്ന് മുഖ്യമന്ത്രി

ummen-chandiതിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ അപാകതയൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുവിദ്യാലയങ്ങളില്‍ നിലവാരമുള്ള വിദ്യാഭ്യാസം കൊണ്ടുവരും. എന്നാല്‍ കൂടുതല്‍ വിദ്യ ലഭിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ തടയില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. കഴിഞ്ഞ ഇടതു സര്‍ക്കാരും സി.ബി.എസ്.ഇ സ്‌കൂളുകള്‍ അനുവദിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സ്‌കൂളുകള്‍ അനുവദിക്കുക. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന് വ്യക്തമായ സമീപനമുണ്ട്. സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു നയമാണ് ഇക്കാര്യത്തില്‍ യു.ഡി.എഫിനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വാശ്രയ വിദ്യാഭ്യാസം

സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തില്‍ ശാശ്വതമായ പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കൊല്ലത്തെ അഡ്മിഷന്‍ കഴിഞ്ഞ ഉടന്‍തന്നെ ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങും. ചര്‍ച്ചകള്‍ക്ക് താന്‍ തന്നെ നേതൃത്വം നല്‍കും. സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച് ഹൈക്കോടതിയില്‍ എ.ജി സ്വീകരിച്ച നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഹമ്മദ് കമ്മറ്റി സര്‍ക്കാരിന്റെ കമ്മറ്റിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ന് സ്വാശ്രയ പ്രവേശന രംഗത്ത് ആധികാരികമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ കമ്മറ്റിയാണ് മുഹമ്മദ് കമ്മറ്റി. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഫീസ് നിര്‍ണയിക്കുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐ.ടി ജീവനക്കാരിക്ക് നേരെയുള്ള ആക്രമണം

കാക്കനാട് ഐടി ജീവനക്കാരിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ വേണമെന്ന് ആലോചിക്കും. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.

2 Responses to “സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി: അപാകതയില്ലെന്ന് മുഖ്യമന്ത്രി”

  1. Sunil Abdulkadir

    ഒരു അപാകതയുമില്ല, സത്യമാ ചാണ്ടി പറയുന്നത്, വളരെ കൃത്യമായി എത്തേണ്ടത് എത്തിയാല്‍ പിന്നെ എന്ത് അപാകത, ഒന്നും വാങ്ങിക്കനറിയാതെ 5 കൊല്ലം ഭരിച്ചവര്ക് കുറ്റം പറയാന്‍ എന്ത് അവകാശം, എത്രയും പെട്ടെന്ന് ടാര്‍ഗറ്റ് തികച്ചോ ചാണ്ടി, എന്നാ പൊട്ടി വീഴുക എന്ന് ദൈവത്തിനു പോലും അറിയില്ല. നമ്മുടെ നാടിനെ ഇവരുടെ കയില്‍ നിന്നും ദൈവത്തിനു പോലും രക്ഷിക്കാന്‍ പറ്റില്ല.

  2. balan

    കേരളത്തിലെ അടുത്ത ബിസിനസ്‌ ആണേ വിദ്യാഭ്യാസം. മുഖ്യ മന്ത്രി ഉമ്മന്‍ ചന്ദിഉടെ അഭിപ്രായം സ്വകാര്യ വെക്തികല്‍ക്കെ വിദ്യാഭ്യാസം തിഇറെഎഴുതുന്നതെ നല്ലതനാന്നെ. കുറച്ചു കഴിഉമ്പോള്‍ ഭാരതം മുഴുവനും ഇതുപോലെ സ്വകാര്യവേതികല്‍ക്കെ തിഇറെ എഴുതുമോഎന്നാണര്‍ നമ്മള്‍ നോക്കേണ്ടത് . പോതുജനതിണ്ടേ വോട്ട് മാത്രം മതി ബാക്കി ഞങ്ങള്‍ നൂക്കികൊള്ളം ഇതാണെ ഇപ്പോഴത്തെ ഭരണ സംവിധാനം എന്താ മതിയോ ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.