Categories

മുഖ്യമന്ത്രിക്കും അനോണിയോ?

ummen-release

ഹരീഷ് വാസുദേവന്‍

യ്യോ, ഞാന്‍ പറഞ്ഞതാണെന്ന് പറഞ്ഞു കൊടുക്കല്ലേ, എന്നെ ഉപദ്രവിക്കല്ലേ…. ‘ ഒന്ന് രണ്ടാഴ്ചയ്ക്കു മുന്‍പ് ബാലകൃഷ്ണ പിള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടറോട് താണുവീണ് അപേക്ഷിക്കുന്നത് നാം കേട്ടതാണ്. ഒരാള്‍ നിയമലംഘനം നടത്തിയിട്ട് അത് മറച്ചു പിടിക്കാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറയുമ്പോള്‍ അതനുസരിക്കേണ്ട ബാധ്യത മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടോ എന്ന ചോദ്യം പലരും ഉന്നയിച്ചു കേട്ടു. ഒരാള്‍ ‘ഓഫ് ദി റിക്കാര്‍ഡ്’ ആയി പറയുന്ന കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താമോ എന്ന ചോദ്യവും ആ വിവാദത്തില്‍ ഉന്നയിച്ചു കേട്ടു. ഇതെല്ലാം ഉണ്ടാവുന്നത് ഒരാള്‍ അങ്ങനെ പറഞ്ഞോ ഇല്ലയോ എന്ന് പൊതുജനം അറിയരുത് എന്ന ഉദ്ദേശത്തിലാണ്. നാളെ ‘മാധ്യമസൃഷ്ടി’ എന്ന ന്യായം പറഞ്ഞു തടി തപ്പാനാണ്.

പിള്ളയുടെ അതേ ശ്രുതിയിലും താളത്തിലും അതേ ‘സംഗതി’ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഉയരുമ്പോള്‍ നാം അത്ഭുതപ്പെടും !! അതും ഈ വിവാദങ്ങള്‍ ഉണ്ടായ അതേ ആഴ്ച, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ഔദ്യോഗിക പത്രക്കുറിപ്പിലും മാധ്യമങ്ങളോട് സമാനമായ അഭ്യര്‍ത്ഥനയത് നടത്തിയിരിക്കുന്നത് കാണുക. ബാലകൃഷ്ണപിള്ളയ്ക്ക് സങ്കീര്‍ണ്ണമായ എട്ടു രോഗങ്ങള്‍ ഉണ്ടെന്നും, അതിനാലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും മറ്റും പറയുന്ന പത്രക്കുറിപ്പില്‍ പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിച്ചത് സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്നും അതില്‍ തുടര്‍നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങിയ പത്രക്കുറിപ്പിന്റെ തുടക്കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ‘ദയവായി ഇത് ഔദ്യോഗിക പത്രക്കുറിപ്പായി പ്രസിദ്ധീകരിക്കരുത്’ !!! മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റിലും പ്രത്യേകം ബ്രാക്കറ്റിലിട്ട് ഇക്കാര്യം പറയുന്നുണ്ട്.

വിചിത്രമായ ഒരാവശ്യമാണ് ഇത്. സര്‍ക്കാര്‍ പണം മുടക്കി സര്‍ക്കാരിന്റെ കാര്യം പറയാന്‍ ഇറക്കുന്ന പത്രക്കുറിപ്പില്‍ ‘ഔദ്യോഗികം ആയി പ്രസിധീകരിക്കരുതെ’ന്നു പറയുന്നതിന്റെ യുക്തി എന്താണ്?? ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയെന്നു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ മുഖ്യമന്ത്രി അതിനുമേല്‍ നടപടിയെടുക്കുമോ എന്ന ചോദ്യങ്ങളോട് ഒഴിഞ്ഞു മാറിയിരുന്നു. എന്നാല്‍ തിരികെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒന്നുമില്ലാതെ തനിക്കു പറയാനുള്ളത് തന്റെ പേരിലല്ലാതെ പുറത്തു വരാന്‍ ചാണ്ടിക്കുഞ്ഞ് കാണിക്കുന്ന പൂഴിക്കടകനാണ് ഇത്തരം ‘തറ’ നമ്പരുകള്‍ . നാളെ നിഷേധിക്കാവുന്ന പ്രസ്താവനകള്‍ .

ഈ നമ്പര്‍ ഫലം കണ്ടോ? പിറ്റേന്ന് ‘മാതൃഭൂമി‘ എങ്ങനെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തതെന്ന് നോക്കുക. ഉമ്മന്‍ചാണ്ടി പറഞ്ഞത് വള്ളിപുള്ളി വ്യത്യാസമില്ലാതെ അതേപടി മാതൃഭൂമി പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പാണെന്ന സത്യം അവര്‍ വിഴുങ്ങി.. തിരുവായ്‌ക്കെതിര്‍വാ ഉണ്ടോ? (മനോരമ എങ്ങനെ കൊടുത്തോ ആവോ!) പത്രക്കുറിപ്പല്ല , മാതൃഭൂമി ലേഖകന്‍ കണ്ടെത്തിയ സത്യം എന്ന നിലയ്ക്കാണ് വാര്‍ത്ത വരുന്നത്. ചാണ്ടി ആഗ്രഹിച്ചതും മാധ്യമങ്ങള്‍ നല്കിയതും…… പക്ഷെ ആ പത്രക്കുറിപ്പ് അപ്പടി ഇന്റര്‍നെറ്റില്‍ സ്വന്തം വെബ്‌സൈറ്റില്‍ ഇടാനുള്ള മണ്ടത്തരം മുഖ്യമന്ത്രിക്ക് ഉണ്ടായി.

ഇതാ പത്രക്കുറിപ്പുകള്‍ സംബന്ധിച്ച് പുതിയ വിവാദങ്ങളും ഉയരുന്നുണ്ട്. ഒരു മുഖ്യമന്ത്രി തന്റെ ഓഫീസിനെ രാഷ്ട്രീയക്കളിയുടെ ചീഞ്ഞ അടവുകള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അതിനു മിണ്ടാതെ കൂട്ടു നില്‍ക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം? എന്തുകൊണ്ടാണ് ഇത്തരം മര്യാദകേടിനെ ഒരു മാധ്യമവും , മാധ്യമ പ്രവര്‍ത്തകനും തള്ളിപ്പറയാത്തത്? ചുരുങ്ങിയപക്ഷം അത് അപ്പടി വാര്‍ത്തയായി കൊടുക്കാതെയെങ്കിലും ഇരിക്കാത്തത്? ഔദ്യോഗികമായും അല്ലാതെയും അനോണിയായും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗൌരവമായ വിഷയങ്ങളില്‍ പത്രക്കുറിപ്പുകള്‍ ഇറങ്ങാമോ? നാലാം തൂണുകള്‍ ഇത് കാണേണ്ടിയിരിക്കുന്നു. പ്രതികരിക്കേണ്ടിയിരിക്കുന്നു.

7 Responses to “മുഖ്യമന്ത്രിക്കും അനോണിയോ?”

 1. J.S. Ernakulam.

  പിള്ളയെ താങ്ങി ചാണ്ടിയും,

  ചാണ്ടിയെ താങ്ങി 71 കുട്ടികളും…….

 2. AJITHKUMAR

  ഉമ്മന്‍ ചണ്ടി ഐസ്ക്രീം കുഞ്ഞാപ്പയുടെയും കൊട്ടാരക്കര മടംബിയുടെയും കാര്യസ്ഥനായി അധപതിച്ചു…

 3. ശുംഭന്‍

  അല്ലെങ്കിലും, ഈ ഉമ്മന്‍ ചാണ്ടിക്ക് വലിയ കാര്യ പ്രാപ്തിയോന്നുമില്ല. ആ പി.സി ജോര്‍ജിനെ വിളിച്ചു മുഖ്യ മന്ത്രിയാക്കിയാല്‍ അടിക്കു അടി, വെടിക്ക് വെടി എന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നതു കാണാം. ഇന്ന് നാല് വാക്ക് തുറന്നു പറയാന്‍ ചങ്കൂറ്റമുള്ളവര്‍ ഭരണ പക്ഷത്ത് വേറെ ആരുണ്ട്‌?

 4. shemej

  M.P. Veerendra Kumar, according to some reports, held only 3% of the shares of Mathrubhumi a few decade earlier. But Veerendrakumar who is shrewd, efficient and well read knew how to run a professional NewsPaper and fortunately for him the other major share holders who were into transport business, apparently had more content in their paunch than inside the skull, Veerendrakumar was given free hand and he run the Paper with world class standard. The only other major shareholder with some knowledge, and formder editor M.D. Nalapat went out of Mathrubhumi as a result of power-struggle inside Mathrubhumi. Nalapat, though a knowledged person, received more sympathy than admiration from the readers for his pathetic writings and direction-less editorial view. Nalapad sold his shares to The Times of India group which was challenged by other major share-holding groups, and the case was in the court till Veerendra Kumar became Central minister. Mr. Ashok Jain, Chairman of Times of India was facing FERA cases for some time. And for fair or foul reasons, Ashok Jain became free from all charges. During this period, by lobbying with Deve Gowda the other Kannadiga Janata Dal leader (Veerendra Kumar himself speaks Kannada at home), he became Central minister for Finance. Exactly during this period, the dispute between Times of India and Veerendra Kumar’s family ended and all shares were bought by Veerendra Kumar’s son Shreyams Kumar. This case may or may not prove allegations about Veerendra Kumar using his influence as minister illegally. However, why it is important for Veerendra Kumar to be in power as well as at the helm of Media group can be inferred in the light of above incidents.

  Right now, Veerendra Kumar himself and his Son is facing serious legal and other problems related to acres of farm land in Wayanad. The fact remains that it is important for Veerendra Kumar to save this government from all corruption charges and it is his responsibility to shield Goverment from public wrath. And L.K Advani famously told earlier about journalists. When they are expected to bend they would love to crawl. We all know that, what is happening in Malayala Manorama for long. There is dirty and unfair joke about a media editor, who was asked to get toilet paper. But to show his loyalty to the owner the editor replied: “Sir, why do you need a toilet paper, i am here to serve you….” This joke is not about any Manorama or Mathrubhumi editor and it is quite unfair to even remotely link our editors with those characters who would be ready to do anything for media owners.

  But, as readers, we can only request editors (not necessarily from this state) to properly wash their hands before writing news reports.

  The news selection in any news paper is the duty of editors and not owners. In the above case, the editors are ready to do more than what the owners want is very clear. What prevented them from printing a simple fact that, this was part of political campaign and was not written by the journalist himself/herself. No one questions the right of journalists to write for their bosses. And no one would question their right to lick the sandals of their owners. That is their prerogative. But, it is not ethic to misguide the readers.

  However, another issue needs to be clarified here. Though, some unethical things happen within Mathrubhumi, and there are many questions about Kumar’s many unethical deals in business and politcs, there was absolutely no justification for Pinarayi Vijayan pushing him out of LDF. The reason why most of our CPM leaders remain silent on this issue is obvious.

  Apparently, there is a scarcity of Toilet paper roll and there is abudance of loyal servants in our society.

 5. karim

  ഉമ്മന്‍ ചാണ്ടിയുടെ ഗതി കഷ്ടം തന്നെ. ഇങ്ങനെ ഉള്ളവരെ എല്ലാം ചുമന്നലല്ലേ ഭരണം നടകുകയുല്ല്.

  അതുപോലെ കേരളത്തിലെ TV ചാനല്‍കാരെ നമ്പാന്‍ പോയ പിള്ളയെ പറഞ്ഞാല്‍ മതി.ചാനെല്‍ Rating കിട്ടാന്‍ വേണ്ടി എന്ത് വിശ്വാസ വന്ച്ചനെയും അവര്‍ ചെയ്യും. 100 കണകിനു ചാനെല്‍ ഉള്ളപ്പോള്‍ ആര്കിട്ടു പണികൊടുതല്‍ കൂടുതുല്‍ ആള്‍കാര്‍ ചാനല്‍ കാണും എന്നുള്ളത്‌നു ഇന്നത്തെ സ്ഥിതി.

 6. J.S. Ernakulam.

  പിള്ളക്ക് എട്ടു രോഗങ്ങള്‍ കണ്ടുപിടിച്ച ഡോക്ടര്‍ക്ക്
  ഭാരത രത്ന,
  ഖേല്‍ രത്ന,
  പദ്മ ശ്രീ,
  ധീരധക്കുള്ള അവാര്‍ഡു
  എന്നിവ ഒരുമിച്ചു കൊടുക്കണം……….

 7. vijayakumar

  8 മാരക രോഗം ഉള്ള പിള്ള ഇപോല്‍ ഓടിച്ചാടി നടക്കുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.