Administrator
Administrator
ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1750 രൂപ ഉത്സവബത്ത
Administrator
Wednesday 24th August 2011 1:42pm

ummenchandiതിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1,750 രൂപ ഉത്സവബത്ത നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 8,500 രൂപ അഡ്വാന്‍സായും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ വ്ികസനത്തിനാവശ്യമായ സാമ്പത്തിക മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോട്ടയത്ത് ജുഡീഷ്യല്‍ കോംപ്ലക്‌സ് പണിയാന്‍ സ്ഥലം ഏറ്റെടുക്കും. സി.പി. ജോണിനെ ആസൂത്രണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതായും വി.പി. ജോയിയെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 1142 വികലാംഗ ഒഴിവുകള്‍ സെപ്തംബര്‍ ഒന്നിനകം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സെപ്തംബര്‍ 26 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement