പത്തനംതിട്ട: മുല്ലപ്പെരിയാര്‍ വിഷയത്തെ കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നമാക്കി വളര്‍ത്തിയെടുക്കാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ ഡാം പണിതാലും തമിഴ്‌നാടിനു വെള്ളം കൊടുക്കണമെന്ന കാര്യത്തില്‍ കേരളത്തിന് മറ്റൊരു നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനം തിട്ടയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണിത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം എത്രയും വേഗം പരിഹരിക്കും. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയുടെ കാര്യം തമിഴ്‌നാട് മനസിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe Us:

Malayalam news, Kerala news in English