umman-chandyകോട്ടയം: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. കേരളത്തിലെ പോലീസ് അന്വേഷിക്കുന്നതിന് പകരം ഉന്നതതല അന്വേഷണമാണ് വേണ്ടത്. കേസ് അന്വേഷണം നിരീക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്‌ലാമിയുമായി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കേരളജനതയ്ക്ക് മുമ്പാകെ വെളിപ്പെടുത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ജനാധിപത്യ വ്യവസ്ഥയില്‍ അത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ജമാഅത്തെ ഇസ് ലാമിക്കെതിരെ നേരത്തെ പറഞ്ഞ ആരോപണങ്ങള്‍ തിരുത്താന്‍ പിണറായി തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു.

Subscribe Us:

സിറ്റിംഗ് സീറ്റുകള്‍ സംബന്ധിച്ച് മുന്നണിക്കകത്ത് പരസ്പരധാരണയോടെ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചിറ്റൂര്‍ സീറ്റ് വേണമെന്ന് സോഷ്യലിസ്റ്റ് ജനത നിര്‍ബന്ധം പിടിച്ചപ്പോള്‍ സിറ്റിംഗ് എം.എല്‍.എ കെ അച്യുതനുമായി ഇക്കാര്യം സംസാരിച്ചിരുന്നു.

അച്യുതന്‍ വിമുഖത കാട്ടിയതിനെ തുടര്‍ന്നാണ് ചിറ്റൂര്‍ നല്‍കാന്‍ കഴിയാതെ പോയത്. കൂത്തുപറമ്പ്, കല്‍പ്പറ്റ പോലുള്ള സോഷ്യലിസ്റ്റ് ജനതയുടെ സിറ്റിംഗ് സീറ്റുകള്‍ അവര്‍ക്ക് മറ്റ് കക്ഷികള്‍ വിട്ടുനല്‍കിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.