ummenchandiതിരുവനന്തപുരം: കളങ്കിതര അടിച്ചേല്‍പ്പിക്കരുതെന്ന് പറയാന്‍ വി.എസിന് അവകാശമില്ലെന്ന് ഉമ്മന്‍ചാണ്ടി. 80000 കോടി നഷ്ടപ്പെടുത്തിയെന്ന് വി.എസ് പറഞ്ഞവര്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ തന്നെയുണ്ടായിരുന്നവെന്നും അദ്ദേഹം ഇന്ത്യാവിഷന്‍ ചാനലിനോട് വ്യക്തമാക്കി.

സ്മാര്‍ട്‌സിറ്റി കരാറില്‍ ചില സംശയങ്ങളുണ്ട്. എന്നാല്‍ അതുമൂലം പദ്ധതി കാലതാമം വരാന്‍ അനുവദിക്കില്ല. 23നകം മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കും. പെട്രോള്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വില വര്‍ധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. മന്ത്രിസഭ അധികാരത്തില്‍ വന്നാല്‍ ഉടന്‍തന്നെ ഇക്കാര്യം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അഴിമകിക്കേസിലും പെണ്‍വാണിഭക്കേസിലും പെട്ടവരെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വി.എസ് വ്യക്തമാക്കിയിരുന്നു.