athirappalliന്യൂദല്‍ഹി: സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ലിസ്റ്റില്‍ അതിരപ്പിള്ളിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിയിലാണ് ഇക്കാര്യം പറഞ്ഞത്. അതിരപ്പിള്ളി നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നല്‍കേണ്ടെന്ന് നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന നിലയില്‍ അതിരപ്പിള്ളി സംരക്ഷിക്കേണ്ടതുണ്ടെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തുടക്കത്തിലേ പദ്ധതിക്ക് എതിരായിരുന്നു.

Subscribe Us:

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് കാണിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പദ്ധതി പരിസ്ഥിതിക്ക് അപകടകരമാണെന്നും പദ്ധതിക്ക് പകരമായി അധികവൈദ്യുതിയും സാമ്പത്തീക സഹായവും സംസ്ഥാനത്തിന് നല്‍കാമെന്നും ജയറാം രമേശ് കത്തില്‍ വ്യക്തമാക്കിയിരുന്നു.