തിരുവനന്തപുരം: കേരളത്തിലെ 13-ാം മന്ത്രസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉമ്മന്‍ചാണ്ടിയായിരിക്കും മുഖ്യമന്ത്രി.

ഇന്ന് കൂടുന്ന പാര്‍ലമെന്ററി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. വിശാല ഐ വിഭാഗത്തില്‍ നിന്ന് രമേഷ് ചെന്നിത്തലയുടെ പേര് ഉയരുമെങ്കിലും അത് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനത്തെ ബാധിക്കുകയില്ല.

രമേഷ് ചെന്നിത്തല എംഎല്‍എ ആയും കെപിസിസി പ്രസിഡന്റായും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞിരിക്കുന്നു.

മറ്റു മന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള യു.ഡി.എഫ് കടകകക്ഷിയോഗം ഇന്ന് വൈകുന്നേരം കൂടും. നാളെ മുഖ്യമന്ത്രിയും പ്രധാനപ്പെട്ട ചില മന്ത്രിമാരുമായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. നാളെ ഉച്ചക്ക് 12 മണിയോടെ രാജ്ഭവനില്‍വെച്ച് ചെറിയൊരുചടങ്ങിലായിരിക്കും മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നത്. ലീഗ് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് കരുതുന്നു.