ന്യൂദല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി പി.ജെ തോമസും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച. പാമോലിന്‍ കേസില്‍ പ്രതിപ്പട്ടികയിലുള്ള വ്യക്തിയാണ് പി.ജെ തോമസ്. ചീഫ് വിജിലന്‍സ് കമ്മീഷണറായി നിയമിതനായ കേസിലെ പ്രതിയായതിനാല്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

അതേസമയം വിജിലന്‍സ് കോടതി ഉത്തരവിനോട് പ്രതികരിക്കാനില്ലെന്ന് പി.ജെ തോമസ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെത് സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.