കൊച്ചി: എമര്‍ജിങ് കേരളയുടെ മറവില്‍ സര്‍ക്കാര്‍ ഒരു തുണ്ട് ഭൂമി പോലും വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നെല്ലിയാമ്പതിയിലേയും
വാഗമണ്ണിലേയും വനഭൂമിയുടെ കച്ചവടമാണ് എമര്‍ജിങ് കേരളയുടെ മറവില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Ads By Google

വിവാദങ്ങളുണ്ടാക്കി വികസനം തടയാനാണ് പരിപാടിയെങ്കില്‍ അത് നടക്കില്ല. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ തൊഴിലില്ലാതാകുമെന്ന് പറഞ്ഞ് അത് അടിച്ചുപൊളിക്കുകയായിരുന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്തത്. ഇന്നിപ്പോള്‍ എല്ലാ നേതാക്കന്‍മാരുടെയും വീട്ടില്‍ കമ്പ്യൂട്ടര്‍ ഉണ്ടെന്നും എല്ലാ കാര്യങ്ങളും ജനങ്ങളോട് തുറന്നുപറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദമുണ്ടാക്കി കേരളത്തിന്റെ സാധ്യതകളെ തടസപ്പെടുത്താന്‍ അനുവദിക്കില്ല. എമര്‍ജിങ് കേരളയില്‍ പ്രതിപക്ഷ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി എമര്‍ജ് ചെയ്യാനുള്ള പദ്ധതിയാണ് എമര്‍ജിങ് കേരളയെന്നും അവതരിപ്പിക്കുന്ന പദ്ധതികളെക്കുറിച്ച് വ്യക്തത വരാതെ എമര്‍ജിങ് കേരളയിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും വി.എസ് അച്യുതാനന്ദന്‍ ഇന്ന് പറഞ്ഞിരുന്നു.

എമര്‍ജിങ് കേരള: നെല്ലിയാമ്പതി വനഭൂമി സ്വകാര്യ ടൂറിസം ലോബിക്ക് വില്‍ക്കാന്‍ നീക്കം