തിരുവനന്തപുരം: കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ താന്‍ നേരത്തേ ഇടപെട്ടിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പ്രശ്‌നത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളാണ് അംഗീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Ads By Google

നഴ്‌സുമാര്‍ സമരം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടതാണ്. നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കാനായി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചെയ്തു. അതിന് ശേഷം അവര്‍ സമരം മതിയാക്കി ടെറസിന് മുകളില്‍ നിന്നും താഴെ വന്നതാണ്. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍ കൊണ്ട് വീണ്ടും സമരം ആരംഭിക്കുകായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിക്ക് തിരുമേനിമാരെ ഭയമാണെന്നും അദ്ദേഹം സമുദായം നോക്കിയാണ് കോതമംഗലം പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയതിന്‌ പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.