കൊച്ചി: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നേതാവായിരുന്ന സിന്ധു ജോയിയെ വി.എസ് അച്യുതാനന്ദന്‍ ഒരുത്തിയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ പദപ്രയോഗം സ്ത്രീകളോടുള്ള അവഹേളനമാണ്.

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ജനങ്ങള്‍ക്ക് അംഗീകരിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും കൊച്ചി പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ഉമ്മന്‍ചാണ്ടി പറഞ്ഞു.