Categories

കള്ളവോട്ട് ചെയ്തത് ആര്?

ummenchandiതിരുവനന്തപുരം: ധനവിനിയോഗ ബില്‍ പാസാക്കുമ്പോള്‍ കള്ളവോട്ട് ചെയ്തത് ആരാണെന്ന് പ്രതിപക്ഷ നേതാവും ഉപനേതാവും വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ നടപടികള്‍ക്ക് നേരെ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്.

പ്രതിപക്ഷം വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഓടിയതിലുള്ള ജാള്യത മറക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനയിറക്കിയത്.  വോട്ടെടുപ്പിന് ബെല്ലടിച്ച് തീരും മുമ്പ് നിയമസഭയില്‍ എത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. ധനവിനിയോഗ ബില്‍ പാസാക്കുമ്പോള്‍ ബെല്ലടിക്കുന്നതിന് മുമ്പ് തന്നെ ഭരണപക്ഷത്ത് 68 പേരുണ്ടായിരുന്നു. ബെല്ലടി കേട്ടപ്പോള്‍ പുറത്തുള്ള എ. അച്ച്യുതന്‍ സഭയിലെത്തി. അപ്പോള്‍ അംഗങ്ങള്‍ 69 ആയി.  ഈസമയം പ്രതിപക്ഷത്ത് 67 അംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വര്‍ക്കല കഹാറും എത്തി വോട്ട് രേഖപ്പെടുത്തി. അങ്ങിനെ 70 വോട്ടുകളോടെയാണ് ബില്‍ പാസായതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറുമായി ചര്‍ച്ച നടത്തിയ ശേഷം ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച സര്‍ക്കാറുമായി ചര്‍ച്ച നടത്തിയ ധാരണയിലെത്തിയ സംഘടന ഏത് സാഹചര്യത്തിലാണ് സമരം തുടങ്ങിയതെന്ന് സംഘടനയിലുള്ളവരോടെങ്കിലും വിശദീകരിക്കാന്‍ നേതൃത്വം തയ്യാറാവണം. സാധാരണക്കാര്‍ക്കെതിരെയുള്ള വെല്ലുവിളിയാണ് ഡോക്ടര്‍മാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

One Response to “കള്ളവോട്ട് ചെയ്തത് ആര്?”

  1. RAJAN Mulavukadu.

    അടിക്കടി, കേസ് കൊടുക്കുന്ന വി എസ് ഈക്കര്യത്തില്‍ എന്തുകൊണ്ട് പരാതിപെടുന്നില്ല???????????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.