തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തില്‍ യേശുവിന്റെ ചിത്രം ഉപയോഗിച്ചതിലൂടെ സി.പി.ഐ.എം മതവികാരം വ്രണപ്പെടുത്തിയിരിക്കയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യേശുക്രിസ്തുവിനെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

‘യേശുവിനെ സഖാവായി ചിത്രീകരിക്കുന്നത് മതവികാരം വ്രണപ്പെടുത്തും. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരം നടപടികള്‍ക്ക് ശ്രമിക്കരുത്. സി.പി.ഐ.എമ്മിനെപ്പോലുള്ള ഒരു പാര്‍ട്ടി ഇങ്ങിനെ ചെയ്യരുതായിരുന്നു’- മുഖ്യമന്ത്രി വ്യക്തമാക്കി.

Malayalam news

Kerala news in English