തിരുവനന്തപുരം: പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും രഹസ്യ ചര്‍ച്ച നടത്തിയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്താണെന്ന് ഇരുവരും വെളിപ്പെടുത്തണമെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ ആവശ്യപ്പെട്ടു.

Subscribe Us: