Categories

വി എസ് വാക്കിന് വിലകല്‍പ്പിക്കാത്തയാള്‍ :ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം അധികാരത്തിലെത്തി അഞ്ചുവര്‍ഷം പിന്നിട്ടിട്ടും വാഗ്ദാനങ്ങളൊന്നും നിറവേറ്റാത്ത വാക്കിന് വിലകല്‍പ്പിക്കാത്ത വ്യക്തിയാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കിളിരൂര്‍ കേസില്‍ വി ഐ പി വിവാദമുണ്ടാക്കിയ അച്യുതാനന്ദന്‍ ശാരിയുടെ മാതാപിതാക്കളില്‍നിന്നും നിവേദനം പോലും വാങ്ങാന്‍ കൂട്ടാക്കിയില്ല.

ഭൂമാഫിയക്കെതിരെ പ്രസംഗിക്കുന്ന വി എസ് മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ മൗനം പാലിക്കുകയാണ്.മൂന്നാര്‍ ചിന്നക്കനാലില്‍ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈയ്യേറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.കുട്ടനാട്ടില്‍ ഭൂരഹിതരായ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുകപോലുമുണ്ടായി. യു ഡി എഫ് ഭരണകാലത്ത് കേരളം നിക്ഷേപ സൗഹൃദത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു.എന്നാല്‍ എല്‍ ഡി എഫ് അധികാരത്തിലേറിയപ്പോള്‍ 17ലേക്ക് പിന്തള്ളപ്പെട്ടു. അഞ്ചുവര്‍ഷം മുമ്പ് സംസ്ഥനത്തിന്റെ വളര്‍ച്ചാ നിരക്ക് 15 ശതമാനമായിരുന്നു. ഇപ്പോള്‍ സര്‍വ്വ മേഖലകളിലും വിളര്‍ച്ചമാത്രമാണുള്ളത്.നിക്ഷേപ സൗഹൃദത്തിന്റെ കാര്യത്തില്‍ കേരളത്തിനു പിന്നിലുള്ളത് ഇപ്പോള്‍ പശ്ചിമ ബംഗാള്‍ മാത്രമാണെന്നും ഉമ്മന്‍ചാണ്ടി പരിഹസിച്ചു.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ അവഗണിച്ചാണ് സ്‌റ്റേറ്റ് ഡാറ്റാ സെന്ററിന്റെ രേഖകള്‍ തയ്യാറാക്കുന്ന കരാര്‍ റിലയന്‍സിന് നല്‍കിയത്. ടി സി എസിന് 4.9 കോടിക്ക് നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കിയാണ് 5.9 കോടിക്ക് റിലയന്‍സിന് നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

മകനെതിരായ ആരോപണം അന്വേഷിക്കാന്‍ എഴുതിക്കൊടുത്തപ്പോള്‍ ലോകായുക്തക്ക് വിടുകയാണ് ചെയ്തത്. ലോകായുക്തയെക്കൊണ്ട് അന്വേഷിപ്പിക്കാനാണെങ്കില്‍ പരാതി അവിടെ എഴുതിക്കൊടുത്താല്‍പ്പോരെ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.