Categories

സരിതയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമാക്കണം: വി.എസ്

V.S. Achuthananthan

തിരുവനന്തപുരം:  സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായ സരിത എസ്. നായരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

സരിതയുമായി മുഖ്യമന്ത്രി സംസാരിച്ചിട്ടുണ്ട്. 70 തവണ മുഖ്യമന്ത്രിയുടെ നമ്പറിലേക്കും തിരിച്ചും കോളുകള്‍ പോയിട്ടുണ്ട്. സ്റ്റാഫ് അംഗത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാകില്ല.

Ads By Google

ആശാന് പിഴച്ചാല്‍ പിന്നെ ഗുരുവിന്റെ കാര്യം പറയാനില്ല. പ്രശ്‌നം ‘സുതാര്യമായി’ ഒത്തുതീര്‍ക്കാന്‍ അനുവദിക്കില്ലെന്നും വി.എസ് പരിഹസിച്ചു.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ അടുത്തിടെ അറസ്റ്റിലായ മുഖ്യപ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സണല്‍ അസിസ്റ്റന്റിനെ ഒരാഴ്ചയ്ക്കിടെ 17 തവണ വിളിച്ചതിന്റെ രേഖകള്‍ പുറത്തായിരുന്നു.

സരിതയുടെ പേരിലുള്ള 9446735555 മൊബൈല്‍ നമ്പറില്‍ നിന്നു മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ അസിസ്റ്റന്റായ ടെന്നി ജോപ്പന്റെ 9447274799 എന്ന മൊബൈല്‍ നമ്പരിലേക്ക് 17 തവണയും തിരിച്ച് ജോപ്പന്റെ ഫോണില്‍ നിന്നു സരിതയെ 21 തവണയും വിളിച്ചതിന്റെ തെളിവുകള്‍ കൈരളി പീപ്പിള്‍ ചാനലാണ് പുറത്ത് വിട്ടത്.

മേയ് 23 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരുന്നു  ഫോണ്‍ വിളികള്‍.

ജൂണ്‍ മൂന്നിനാണ് ചെങ്ങന്നൂര്‍ വൈഎംസിഎയ്ക്കുസമീപം വട്ടപ്പാറ പടിഞ്ഞാറേതില്‍വീട്ടില്‍ സരിത എസ് നായരെ (35) തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 2318406, 2314853 എന്നീ ലാന്‍ഡ്‌െലെന്‍ നമ്പറുകളില്‍നിന്നാണ് മൂന്നു തവണ വീതം സരിതയെ വിളിച്ചത്. കൂടാതെ ജോപ്പന്റെ മൊെബെലില്‍നിന്ന് 19 എസ്.എം.എസുകളും സരിതയ്ക്കയച്ചിട്ടുണ്ട്.