Categories

മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ല, മറിച്ചുള്ളത് ചിലരുടെ മോഹം മാത്രം: ഉമ്മന്‍ ചാണ്ടി

ummen-chandi-laugh

തിരുവനന്തപുരം:   മന്ത്രിസഭയെ വീഴ്ത്തുക എന്നത് ചിലരുടെ മോഹം മാത്രമാണെന്ന് മുഖ്യമന്ത്രി ##ഉമ്മന്‍ ചാണ്ടി. മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എ.കെ ആന്റണി മന്ത്രിസഭയെ ആരും അട്ടിമറിച്ചിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ചിലര്‍ വീഴത്തുമെന്ന് പറയുന്നുണ്ട്. എന്നാല്‍ അത് നടക്കില്ല. മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലാവ്‌ലിന്‍ കേസില്‍ ഇപ്പോള്‍ വന്നത് അവസാനവിധിയല്ലെന്നും ആര്‍ക്കെങ്കിലും മേല്‍ക്കോടതിയെ സമീപിക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫില്‍ തന്നെ ഭിന്നതയുണ്ടാകുമെന്നും ചരിത്രം അതാണ് തെളിയിക്കുന്നതെന്നുമായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

ഉമ്മന്‍ ചാണ്ടിക്ക് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. എ.കെ ആന്റണിയേയും കെ.കരുണാകരനേയും അഞ്ച് വര്‍ഷം തികച്ച് ഭരിക്കാന്‍ സമ്മതിക്കാത്തവര്‍ ഉമ്മന്‍ ചാണ്ടിയേയും അതിന് അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.

Tagged with: