തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരേ സംസാരിക്കാന്‍ യു ഡി എഫിന് ആരെയും ഭയക്കേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. യു ഡി എഫ് പോപ്പുലര്‍ഫ്രണ്ടിന്റെ പേരുപറയാന്‍ മടിക്കുന്നുവെന്ന പിണറായി വിജയന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

കേരളത്തില്‍ തീവ്രവാദത്തിന് അനുകൂലമായ വളക്കൂറുള്ള മണ്ണൊരുക്കിയത് സി പി ഐ എം ആണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സി എം എസ് കോളേജ് വിഷയത്തില്‍ വിദ്യാര്‍ത്ഥിയുമായി ഉണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് എം ജി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.