തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കെ മുരളീധരനുമായി ചര്‍ച്ച നടത്തിയതില്‍ അപാകതയൊന്നുമില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സംസ്ഥാന നേതൃത്വം അറിയാതെയല്ല ചര്‍ച്ച നടത്തിയതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സംസ്ഥാന നേതൃത്വം നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അകത്തു നിന്നാണ് കോഴിക്കോട്ടെ പാര്‍ട്ടി നേതൃത്വം മുരളീധരനുമായി ചര്‍ച്ച നടത്തിയത്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പൊതുശത്രുവായിക്കണ്ട് സി പി ഐ എമ്മും ബി ജെ പി യും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലോട്ടറിക്കേസില്‍ തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനുവേണ്ടി ഹാജരായത് മര്യാദയില്ലാത്ത നടപടിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Subscribe Us:

തദ്ദേശഭരണതിരഞ്ഞെടുപ്പില്‍ സഹായംതേടി കെ പി സി സി ജനറല്‍ സെക്രട്ടറി, പി ശങ്കരന്‍, എന്‍ പി മൊയ്തീന്‍, കെ സി അബു എന്നിവര്‍ മുരളീധരന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് മുരളീധരന്റെ കൂടെയുള്ള സ്ഥാനാര്‍ത്ഥികള്‍ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കാനും ധാരണയായി.