കൊല്ലം: തദ്ദേശഭരണതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ മല്‍സരരംഗത്തുനിന്നും പിന്‍വിലിപ്പിക്കാന്‍ ചങ്ങനാശേരി അതിരൂപത സമ്മര്‍ദ്ദം ചെലുത്തിയെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. ആഭ്യന്ത്രമന്ത്രി കോടിയേരി പറഞ്ഞതിനെക്കുറിച്ച് കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയെ പിന്‍വിലക്കാന്‍ ചങ്ങനാശേരി അതിരൂപത സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്ന് ആഭ്യന്ത്രമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു. പുരോഹിതരിലെ ഒരുവിഭാഗം കോണ്‍ഗ്രസുകാരെപ്പോലെയാണ് പെരുമാറുന്നതെന്നും ആഭ്യന്ത്രമന്ത്രി അഭിപ്രായപ്പട്ടിരുന്നു.