തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സൗകര്യത്തിനായി തുടര്‍ച്ചയായ രണ്ടുദിവസങ്ങളില്‍ തിരഞ്ഞെടുപ്പുനടത്താമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

നിലവിലെ പ്രതിസന്ധിക്ക് കാരണം സംസ്ഥാനസര്‍ക്കാരാണ്, ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാവില്ല. നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തദ്ദേശഭരണതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 12 ന് സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ സംസ്ഥാനത്തെ 22 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടത്താനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. ആറ് ജില്ലാ പഞ്ചായത്ത്, പതിനാല് ബ്ലോക്ക് പഞ്ചായത്ത്, രണ്ടുഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ വാര്‍ഡ് പുനര്‍നിര്‍ണയം നിശ്ചിതസമയത്ത് നടക്കാത്തതാണ് തിരഞ്ഞെടുപ്പിനെ ബാധിച്ചിരിക്കുന്നത.