എഡിറ്റര്‍
എഡിറ്റര്‍
ലീഗിനെ പിണക്കാതെ മുഖ്യമന്ത്രി; ചെന്നിത്തലയുടെ പ്രസ്താവന വളച്ചൊടിച്ചത്
എഡിറ്റര്‍
Sunday 30th June 2013 11:49am

oooomen-chandy..

തിരുവനന്തപുരം: ##കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ##മുസ്‌ലീംലീഗിനെതിരെ തുറന്നടിച്ചത് വിവാദമയതോടെ ലീഗിനെ പിണക്കാതെ ##മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ചെന്നിത്തലയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രസ്താവനയെ പറ്റി രമേശ് ചെന്നിത്തല തന്നെ വിശദീകരണം നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads By Google

ഘടകകക്ഷികളാണ് കോണ്‍ഗ്രസിന്റെ ശക്തി. എല്ലാ ഘടകകക്ഷികളുമായും യു.ഡി.എഫിന് നല്ല ബന്ധമാണുള്ളത്. മുന്നണി ബന്ധം വഷളാകുന്ന നടപടികള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുസ്‌ലിം ലീഗ് ബാധ്യതയാകുമെന്ന് പഴയ നേതാക്കള്‍ പറഞ്ഞത് സത്യമായെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല പറഞ്ഞിരുന്നു. കെ.പി.സി.സി മുന്‍ പ്രസിഡന്റ് ഗോവിന്ദന്‍ നായരുടെ അനുസ്മരണ ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ലീഗ് ബാധ്യതയാകുമെന്ന് പണ്ട് സി.കെ.ജി പറഞ്ഞത് സത്യമായി. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇതു പറയുന്നത്. ഇത്തരക്കാരുടെ അനാവശ്യമായ ആവശ്യങ്ങള്‍ കോണ്‍ഗ്രസിന് ബാധ്യതയാകുമെന്നും സി.കെ.ജി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതെല്ലാം സത്യമായെന്നും രണ്ടോ മൂന്നോ സീറ്റ് നല്‍കിയാല്‍ ഇക്കൂട്ടര്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.

പരാമര്‍ശം വിവാദമായതോടെ ലീഗിനെ കുറിച്ച് താനൊന്നും പറഞ്ഞില്ലെന്ന നിലപാടുമായി ചെന്നിത്തല എത്തിയെങ്കിലും ലീഗ് മുന്നണി ബന്ധം അവസാനിപ്പിക്കുന്നതടക്കമുള്ള സൂചനകള്‍ ലീഗ് നേതൃത്വം നല്‍കിയിരുന്നു.

തന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിക്കരുത്. സി.കെ ഗോവിന്ദന്‍ നായര്‍ മുമ്പ് പറഞ്ഞ കാര്യം അദ്ദേഹത്തെ അനുസ്മരണ യോഗത്തില്‍ പറഞ്ഞതാണ്. ഇപ്പോഴത്തെ മുന്നണിയെ കുറിച്ചല്ല പരാമര്‍ശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. ലീഗ് യു.ഡി.എഫിന്റെ അനിവാര്യ ഘടകമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

എന്നാല്‍ ലീഗിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി കെ. മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

Advertisement