പാലക്കാട്: തദ്ദേശഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന എല്ലാ വസ്തുതകളും പഠിച്ചശേഷമുള്ളതാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

തദ്ദേശതിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് വേണ്ടപ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന ചെന്നിത്തലയുടെ പ്രസ്താവന എല്ലാ വസ്തുതകളും ശരിയായി മനസിലാക്കിയ ശേഷമുള്ളതാണ്. മറിച്ചുള്ള യൂത്ത് കോണ്‍ഗ്രസിന്റെ വാദങ്ങള്‍ തെറ്റാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അമ്പത് ശതമാനം സീറ്റുനല്‍കിയിട്ടുണ്ടെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് പറഞ്ഞത്. എന്നാല്‍ ചെന്നിത്തലയുടെ പ്രസ്താവനക്കെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലിജു ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.