Categories

മണി ചെയിന്‍ തട്ടിപ്പ് തടയാന്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

ummenchandiതിരുവനന്തപുരം: മണി ചെയിന്‍ തട്ടിപ്പുകള്‍ തടയാന്‍ നിയമനിര്‍മ്മാണമുള്‍പ്പെടയുള്ള കര്‍ശന നടപടികള്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മണിചെയിന്‍ ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് തന്നെ നിയമവിരുദ്ധമാണ്. എന്നാല്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് മണിചെയിന്‍ രൂപത്തില്‍ അവതരിക്കുന്നത് തടയാനാണ് നടപടി വേണ്ടത്. ഇതിന് നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമെങ്കില്‍ നിയമനിര്‍മ്മാണം നടത്തും.

ഫ്‌ളാറ്റ് തട്ടിപ്പുകള്‍ സംബന്ധിച്ച പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടു പോവുകയാണന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 48 കമ്പനികള്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

One Response to “മണി ചെയിന്‍ തട്ടിപ്പ് തടയാന്‍ കര്‍ശന നടപടി: മുഖ്യമന്ത്രി”

  1. RAJAN Mulavukadu.

    സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുകയോ,
    മുതല്‍ മുടക്കുകയോ,സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കുകയോ ചെയ്യുന്ന സര്‍കാര്‍ ജോലിക്കാരെ പിരിച്ചു വിടാന്‍ ഈ ഗെവര്‍മെന്ടു തയ്യാറാകണം!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.