Administrator
Administrator
തീവ്രവാദ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയം
Administrator
Monday 28th September 2009 11:15am

oc

വര്‍ക്കല: സംസ്ഥാനത്ത് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങള്‍ തിരിച്ചറിയുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടിരിക്കയാണ് പ്രതിപക്ഷ നേതാവ്. വര്‍ക്കലയില്‍ കൊല്ലപ്പെട്ട ശിവപ്രസാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരികക്കുകയായിരുന്നു അദ്ദേഹം.

പോലീസിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ നിരപരാധിയെ കൊലപ്പെടുത്തയത് കേരള ചരിത്രത്തില്‍ ആദ്യമാണ്. ഇത്തരക്കാരെ കണ്ടെത്തുന്നതിനും നിലക്കുനിര്‍ത്തുന്നതിനും പോലീസിന് കഴിയുന്നില്ല. കൊലക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. എന്നാല്‍ സംഭവത്തിന്റെ പേരില്‍ എല്ലാ ദളിത് സംഘടനകളെയും പീഡിപ്പിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Advertisement