Administrator
Administrator
മേഴ്‌സിയെ അപമാനിക്കാന്‍ സി പി ഐ എം ശ്രമം
Administrator
Thursday 29th October 2009 4:23pm

ummanchandy-rw

കൊച്ചി: മേഴ്‌സി രവിയെ സി പി ഐ എമ്മും അനുകൂല സംഘടനകളും ചേര്‍ന്ന് മന:പൂര്‍വ്വം അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. ഇതിന് വയലാര്‍ രവിയോടല്ല കേരളത്തിലെ ജനങ്ങളോടാണ് വിദ്യാഭ്യാസ മന്ത്രി മാപ്പ് പറയേണ്ടത്. അഭിപ്രായ വിത്യാസം നിലനില്‍ക്കെ പരസ്പരം ആദരവ് കാണിക്കുന്നതാണ് കേരളീയ സംസ്‌കാരം. പ്ലസ് ടു ഇംഗ്ലീഷ് ചോദ്യ പേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

സി പി ഐ എം നേതാക്കളുടെ അഹങ്കാരത്തിനും ധിക്കാരത്തിനും ഉപതിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കും. മര്യാദയും സഹിഷ്ണുതയും ജനാധിപത്യത്തില്‍ അത്യാവശ്യമാണ്. അത് സി.പി.ഐ.എമ്മുകാര്‍ക്കില്ല. അഭിപ്രായ വിത്യാസം നിലനില്‍ക്കെ പരസ്പരം ആദരവ് കാണിക്കുന്നതാണ് കേരളീയ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.

Advertisement