Administrator
Administrator
തരുണ്‍ദാസിന്റെ നിയമനത്തില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി
Administrator
Thursday 11th August 2011 11:38am

ummenchandiതിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി മുന്‍ ഡയറക്ടര്‍ തരുണ്‍ദാസിനെ ആസൂത്രണ കമ്മീഷന്‍ അംഗമായി നിയമിച്ചതില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്തിന്റെ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വാര്‍ത്ത സംബന്ധിച്ച വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഒരാളെ ആസൂത്രണബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2 ജി സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയയുടെ ടേപ്പ് സംഭാഷണങ്ങളില്‍ തരുണ്‍ദാസ് ഇടനിലക്കാരനായി പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisement