Administrator
Administrator
ചെങ്ങറ സമരം ഒത്തുതീര്‍പ്പിലേക്ക്
Administrator
Wednesday 24th August 2011 5:05pm

thiruvanchoor radhakrishnan തിരുവനന്തപുരം: ചെങ്ങറ സമരം ഒത്തുതീര്‍പ്പിലേക്ക്. നിലവില്‍ സമരം നടത്തുന്ന 1000 കുടുംബങ്ങള്‍ക്ക് 25 സെന്റ് ഭൂമി വീതം കണ്ടെത്തി നല്‍കാന്‍ റെവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

ഭൂരഹിതര്‍ക്കായി പുതിയ പാക്കേജ് രൂപീകരിക്കാനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുനരധിവസിക്കപ്പെട്ട 1495 പേര്‍ക്ക് വാസയോഗ്യമായ ഭൂമി കണ്ടെത്തി നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതുമായി സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കിയ നിര്‍ദേശങ്ങളെ സമരസമിതി നേതാക്കള്‍ അംഗീകരിച്ചതായാണ് സൂചന.

Advertisement