ummenchandiതിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗതാഗതമന്ത്രി വി.എസ് ശിവകുമാറിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അപാകതകള്‍ പരിഹരിക്കുകവഴി ബസ് യാത്രാനിരക്കില്‍ നേരിയ തോതില്‍ കുറവുവരുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്താം ഫെയര്‍‌സ്റ്റേജ് സംബന്ധിച്ച അപാകതകളാണ് പരിഹരിക്കാനൊരുങ്ങുന്നത്. നിലവിലുണ്ടായിരുന്ന അഞ്ചുരൂപയില്‍നിന്ന് എട്ടുരൂപയായി ഉയര്‍ന്ന നിരക്ക് ഏഴുരൂപയായി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘദൂര യാത്രക്ക് അമിതമായി നിരക്കുയര്‍ന്നെന്ന വിമര്‍ശനത്തെത്തുടര്‍ന്നാണ് നിരക്കുവര്‍ധന പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യാത്ര ചെയ്യാവുന്ന മിനിമംദൂരത്തിനുശേഷം വരുന്ന കിലോമീറ്റര്‍ ചാര്‍ജിനുപുറമെ മിനിമം ചാര്‍ജും യാത്രക്കാരോട് ഈടാക്കുന്നതാണ് പരാതിക്ക് കാരണമായത്.