തിരുവനന്തപുരം: ബി.ഒ.ടി സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. ബി.ഒ.ടി വിഷയത്തില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കിയതാണ്. ബി.ഒ.ടിയെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ സുധാരന്റെ കാഴ്ചപ്പാട് വ്യക്തമാണ്.

ഇക്കാര്യത്തില്‍ അബ്ദുല്ലക്കുട്ടി കുറച്ച് കൂടി ശ്രദ്ധിക്കണമായിരുന്നു. സുധാരനോടല്ല അബ്ദുല്ലക്കുട്ടിയോടാണ് വിശദീകരണം ചോദിക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.