Categories

മുഖ്യമന്ത്രിയുടെ മലപ്പുറത്തെ ജനസമ്പര്‍ക്ക പരിപാടിക്ക് സുരക്ഷയൊരുക്കാന്‍ തണ്ടര്‍ബോള്‍ട്ടും

ummen-chandi-laugh

മലപ്പുറം: മലപ്പുറത്ത് ഇന്ന് നടക്കാനിരിക്കുന്ന ##മുഖ്യമന്ത്രി യുടെ ജനസമ്പര്‍ക്ക പരിപാടിക്ക് കനത്ത സുരക്ഷ. തണ്ടര്‍ ബോള്‍ട്ട് അടക്കമുള്ള സേനയെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ. എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഢിയുടെ നേതൃത്വത്തില്‍ 2000ത്തോളം പോലീസ് പരിസരങ്ങളില്‍ കാവലുണ്ടാകും.

മുഖ്യമന്ത്രി മലപ്പുറത്ത് ഏത് വഴിയാണ് എത്തുക എന്ന് പോലും അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.

നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടറും സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. വേദിയിലെത്തുന്നവരുടെ ദൃശ്യങ്ങളും കാമറയില്‍ പകര്‍ത്തി സൂക്ഷിക്കും. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ പരിശോധനയ്ക്ക് ശേഷമായിരിക്കും വേദിയിലേക്ക് കടത്തിവിടുക.

ഇന്നലെ രാത്രി തന്നെ എ.ഡി.ജി.പി യുടെയും കളക്ടറുടെയും സാന്നിധ്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

ജനസമ്പര്‍ക്ക് പരിപാടി ബഹിഷ്‌കരിച്ച് വേദിയിലേക്ക് കരിങ്കൊടി പ്രകടനം നടത്തുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് രാവിലെ എട്ടിന് തുടങ്ങുന്ന പ്രകടനം സമാധാനപരമായിരിക്കുമെന്നാണ് എല്‍.ഡി.എഫ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Tagged with:


തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ