Categories

Headlines

മൂന്നാര്‍ കയ്യേറ്റം: സര്‍വ്വകക്ഷിയോഗം 24ന്

umman-chandyതിരുവനന്തപുരം: മൂന്നാറില്‍ ഭൂമാഫിയ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ഈ മാസം 24ന് സര്‍വകക്ഷിയോഗം ചേരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്നാര്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശുപാര്‍ശയിന്‍മേലാണ് സര്‍വകക്ഷിയോഗം. മുഖ്യമന്ത്രിക്ക് ഇന്ന് റവന്യൂമന്ത്രി മൂന്നാര്‍ സന്ദര്‍ശന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. കൈയേറ്റത്തെ എല്ലാവരും എതിര്‍ക്കുന്നവരാണ്. യോഗത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടികള്‍ക്ക് കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള പിന്തുണയും, നിര്‍ദേശങ്ങളൂം നല്‍കാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കര്‍ഷകരെയും ആദിവാസികളെയും മറയാക്കി ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങളാണ് മൂന്നാറില്‍ നടക്കുന്നത് മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലേക്ക് പ്രത്യേക ദൗത്യസംഘമില്ലെന്നും മൂന്നാറില്‍ നഷ്ടപ്പെട്ട ഗവണ്‍മെന്റ് ഭൂമിതിരിച്ചു പിടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം അരൂര്‍ ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ നല്‍കുന്നതില്‍നിന്ന് നാട്ടുകാര്‍ക്ക് ഇളവ് നല്‍കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്കായിരിക്കും ഇളവ് നല്‍കുക. കൊച്ചി മെട്രോപദ്ധതിക്കായി മുഖ്യമന്ത്രി ചെയര്‍മാനായി കൊച്ചി മെട്രോ ലിമിറ്റഡ് എന്നപേരില്‍ സ്ഥാപനം രൂപീകരിക്കും.

മനുഷ്യന്റെ ജീവനും കൃഷിക്കും ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ വനംവകുപ്പിന്റെ അനുമതിയോടെ കൊല്ലുന്നതിന് അനുമതി നല്‍കും. കേന്ദ്രക്യാബിനറ്റ് സെക്രട്ടറിയായി വിരമിച്ച കെ.എം. ചന്ദ്രശേഖരനെ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായി നിയമിച്ചു. അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്കായിരിക്കും. കടല്‍മാക്രികള്‍ നശിപ്പിച്ച വല പുനര്‍നിര്‍മിക്കാന്‍ മല്‍സ്യ തൊഴിലാളികള്‍ക്ക് സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ