Administrator
Administrator
മുഖ്യമന്ത്രിയുടെ ബന്ധുവിന് ഭൂമി നല്‍കിയ നടപടി റദ്ദാക്കണം: ഉമ്മന്‍ചാണ്ടി
Administrator
Tuesday 10th May 2011 3:20pm

umman-chandy3
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ബന്ധുവിന് കാസര്‍ക്കോട് ജില്ലയില്‍ അനധികൃതമായി ഭൂമി പതിച്ചുനല്‍കിയ നടപടി റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിച്ചുണ്ട്. സംഭവത്തെക്കുറിച്ച് മറ്റ് നിരവധി സംഘടനകള്‍ക്കും താന്‍ കത്തുകള്‍ നല്‍കിയിട്ടുണ്ട്. അനധികൃതമായി ഭൂമി പതിച്ചുനല്‍കിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. രണ്ട് തവണ മന്ത്രിസഭായോഗം ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനമെടുത്തത്. ഇത് അഴിമതിയും സ്വജനപക്ഷപാതവുമാണ്. മുഖ്യമന്ത്രി ഇതില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെറ്റുതിരുത്താന്‍ സര്‍ക്കാരിന് ഇനിയും സമയമുണ്ട്. എന്നാല്‍ തെറ്റ് ചെയ്‌തെന്ന് സമ്മതിച്ച് മാത്രമെ അത് തിരുത്താന്‍ കഴിയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisement