ഞാനൊരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. ഈ ഗവണ്‍മെന്റിന്റെ ലക്ഷ്യം ഇനി ഫൈവ് സ്റ്റാറല്ലാത്ത ഒരൊറ്റ ബാറുകള്‍ ഉണ്ടാവാന്‍ പാടില്ല എന്നതുതന്നെയാണ് സമീപനം. ഗവണ്‍മെന്റിന്റെ യഥാര്‍ത്ഥമായ ഒരു വരുമാനമായിതിനെ ഞാന്‍ കാണുന്നില്ല. ഇത് മുഴുവനും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷേ മറ്റുചില സാമൂഹ്യ പ്രശ്‌നങ്ങളാണ് നമ്മളെ അതിന് തടസ്സപ്പെടുത്തുന്നത്.