Categories

ഉമ്മന്‍ ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 120 അടിയിലേക്ക് താഴ്ത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രി തമിഴ്‌നാടിനെ അറിയിച്ചു. തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും ക്രിയാത്മക സമീപനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Malayalam News
Kerala News in English

2 Responses to “ഉമ്മന്‍ ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചു”

  1. ശുംഭന്‍

    അച്ചുതാനന്ദന്റെ കാലത്തെ കത്തയക്കല്‍ ഭരണം, ഉമ്മന്‍ ചാണ്ടി മാതൃകയാതിരിക്കൂ.
    ജയലളിതക്ക് പ്രണയ ലേഖനമെഴുതി അനുകൂല മറുപടിയും കാത്തു വിലപ്പെട്ട സമയം പാഴാക്കല്ലേ. കത്തയക്കലിന്റെ കാലമൊക്കെ കഴിഞ്ഞു പോയി. നേരിട്ട് വിളിച്ചു കാര്യം പറഞ്ഞിട്ട്, രേഖക്ക് വേണ്ടി ഒരു ഫാക്സ് കൂടി ചെയ്‌താല്‍ ധാരാളമായി. “അതിവേഗം ബഹു ദൂരം”

  2. anil

    Thapaal vakuppine rakshikaan randu samstanangal maatram mathi,,

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.