കൊച്ചി: വെള്ളിയാഴ്ച നിയമസഭയില്‍ പ്രതിപക്ഷവും വാച്ച് ആന്റ് വാര്‍ഡും തമ്മിലുണ്ടായ കയ്യാങ്കളിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. വീഡിയോ പരിശോധനയ്ക്കുശേഷവും ഇരുപക്ഷവും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ആവശ്യം.

ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ എന്താണ് സത്യമെന്ന് ഏവര്‍ക്കും ബോധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ഇത് കാണണം. ദൃശ്യങ്ങള്‍ മാധ്യമങ്ങളുടെ മുമ്പാകെ പരിശോധിക്കണമെന്ന് തങ്ങള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷമാണ് ഇത് എതിര്‍ത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Subscribe Us:

വിവാദങ്ങള്‍ ഒഴിവാക്കാന്‍ സഭാനടപടികള്‍ സംപ്രേഷണം ചെയ്യണം. ഇന്നലത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യം പുറത്തേക്ക് വരും. ടി.വി രാജേഷ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.